പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതിക്ക് 25 വർഷം തടവ്

പാലക്കാട്:  പ്രായപൂർത്തിയാകാത്ത ഭിന്നശേഷിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. നെന്മാറ പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട ചേരുംവീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്.

വിവിധ വകുപ്പുകളിലായി പാലക്കാട് ജില്ലാ ഫസ്റ്റ് അഡീഷനൽ സെഷൻസ്  ജഡ്ജി എസ്. മുരളീകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ നൽകിയില്ലെങ്കിൽ ഒരുവർഷം അധിക തടവും പ്രതി അനുഭവിക്കണം. 2015 ഡിസംബർ, 2016 ജനുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ആടുമേയ്ക്കാൻ പോയ ഭിന്നശേഷിക്കാരിയായ കുട്ടിയെ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.

 

Top