ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ അഞ്ച് പെണ്‍കുട്ടികളിലൊരാളെ വീണ്ടും കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്കയച്ച പെണ്‍കുട്ടിയെ വീണ്ടും കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മുമ്പ് ചാടിപ്പോയ ശേഷം തിരിച്ചെത്തിച്ച കുട്ടിയെയാണ് പിന്നെയും കാണാതായത്.

സ്‌കൂളില്‍ പോകുന്നെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതായെന്നാണ് പരാതി. സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു

Top