Girl killed after rape attempt

നോയിഡ: മാനഭംഗപ്പെടുത്തിയ ശേഷം കാമുകന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ പതിനാറുകാരി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയാണ് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പൊള്ളലേറ്റിരുന്നു പെണ്‍കുട്ടിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

നോയിഡയിലെ തിഗ്രി ഗ്രാമത്തില്‍ ഗൗതം ബുദ്ധ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. വീട്ടില്‍ പെണ്‍കുട്ടി ഒരുമുറിയിലും മാതാപിതാക്കള്‍ മറ്റൊരു മുറിയിലും ഉറക്കത്തിലായിരുന്നു. വീട്ടില്‍ ബലം പ്രയോഗിച്ച് കയറിയ സമീപവാസിയായ 20 കാരന്‍ പെണ്‍കുട്ടിയെ ഉണര്‍ത്തി വീടിന്റെ ടെറസിലേക്ക് വിളിച്ചുകൊണ്ടു പോയി. അവിടെ വച്ച് മാനഭംഗപ്പെടുത്തിയ ശേഷം കരുതിക്കൊണ്ടുവന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിനിടെ ഭാരമുള്ള എന്തോ വസ്തു കൊണ്ട് പ്രതി പെണ്‍കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചെയ്തു. ടെറസില്‍ ചോര തളം കെട്ടിയിരുന്നു.ടെറസില്‍ നിന്ന് നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ് ശരീരം മുഴുവന്‍ തീപടര്‍ന്ന പെണ്‍കുട്ടിയെ കണ്ടത്. ഉടനേ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതിക്കെതിരെ മാനഭംഗം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

Top