അഞ്ചുരുളി ജലാശയത്തില്‍ പെണ്‍കുട്ടിയെ കാണാതായി; അപകടത്തില്‍പ്പെട്ടത് പിറന്നാളാഘോഷിക്കാനെത്തിയവര്‍

Death

ഇടുക്കി: പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയില്‍ അപകടത്തില്‍ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘം അപകടത്തില്‍ പെട്ടത്. സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവും ഉണ്ടായിരുന്നു.

ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിജനമായ പ്രദേശമായത് കൊണ്ട് ഫയര്‍ഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാന്‍ പ്രയാസമാണ്.

 

Top