ചെറിയ പെരുന്നാളിന് സുമയ്യയുടെ സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്‌

uae police

ദുബായ് : ചെറിയ പെരുന്നാളിന് സമ്മാനമായി പെണ്‍കുട്ടി ആഗ്രഹിച്ച സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്. സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിയാണ് ഫക്കാനിലെ പൊലീസ് ഓപ്പേറഷന്‍സ് റൂമില്‍ വിളിച്ച് ചെറിയ പെരുന്നാളിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചത്. ഇതു കേട്ട പൊലീസ് പെണ്‍കുട്ടിയുടെ മോഹം സഫലമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഷാര്‍ജ പൊലീസ് സുമയ്യയുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട് ആദ്യം പെണ്‍കുട്ടിയും കുടുംബവും അതിശയിച്ചു. പിന്നീടാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന സുമയ്യക്ക് സമ്മാനം നല്‍കുന്നതിനാണ് പൊലീസ് വന്നതെന്ന് മനസിലാക്കിയത്.

തനിക്ക് പൊലീസിനോട് ഉള്ള സ്‌നേഹവും ബഹുമാനവും സുമയ്യ അറിയിച്ചു. നാട്ടില്‍ സന്തോഷം പരത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ വലീദ് ഖയിംസ് അല്‍ യമാഹി പറഞ്ഞു.

Top