സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ 10 പേര്‍ ചേര്‍ന്ന് ബലാല്‍സംഘം ചെയ്തു

ലുധിയാന: സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ അക്രമിസംഘം ബലാല്‍സംഘത്തിനിരയാക്കി.പഞ്ചാബിലെ ലുധിയാനയില്‍ ഇസ്വാല്‍ ഗ്രാമത്തിലെ ചാങ്‌ന പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.

യുവതിയും യുവാവും സഞ്ചരിച്ച കാറിന് കല്ലെറിഞ്ഞ ശേഷം വാഹനം ബലമായി തടഞ്ഞ് നിര്‍ത്തുകയും ഇരുവരെയും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തൊട്ടടുത്തുളള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ട് പോയി 10 പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഘത്തി നിരയാക്കുകയായിരുന്നു.ശേഷം ഇരുവരെയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി യുവാവ് തന്റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു.പണവുമായി ആരും എത്താതിരുന്നതോടെ അക്രമി സംഘം ഇരുവരെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയും സുഹൃത്തും നേരിട്ടെത്തി പരാതിപ്പെട്ടതോടെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പ്രതികളെന്ന് സംശയിക്കുന്ന ചിലര്‍ പോലീസ് പിടിയിലായാതായാണ് സൂചന. പ്രതികളുടെ രേഖാ ചിത്രങ്ങളുപയോഗിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Top