പ്രതിപക്ഷത്തിന് ഹാലിളകി! മന്ത്രി ഇടപെട്ട് കോളേജ് മാറ്റം നടത്തിയ പെണ്‍കുട്ടി പഠനം നിര്‍ത്തി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മുന്‍ കൈയ്യെടുത്ത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് കോളേജ് മാറ്റം സാധ്യമാക്കിയ വിഷയം ഏറെ വിവാദമായിരിക്കുകയാണ്. പെണ്‍കുട്ടിക്ക് കോളേജ് മാറ്റി കൊടുത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടക്കം രംഗത്തെത്തിയതോടെ പഠനം അവസാനിപ്പിച്ചിരിക്കുകയാണ് പെണ്‍കുട്ടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമന്‍സ് കോളേജിലാക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്.

വളരെയധികം കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യം ആയിരുന്നു ഈ പെണ്‍കുട്ടിക്ക്. അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുകയും ചെയ്തതോടെ ജീവിതത്തില്‍ തനിച്ചായിരുന്നു കുട്ടി. തുടര്‍ന്നാണ് മന്ത്രി സഹായിച്ചത്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. അതേസമയം മന്ത്രി അനധികൃത നിയമനമല്ല നടത്തിയതെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

മന്ത്രി കെ.ടി.ജലീലിനെതിരെയുള്ള മാര്‍ക്ക് ദാന വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് പെണ്‍കുട്ടിയെ കോളേജ് മാറാന്‍ സഹായിച്ചത്. ഇതോടെ പ്രതിപക്ഷത്തിന് ഹാലിളകി. പഠനം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ചേര്‍ത്തലയില്‍നിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ഥിനി പഠനം അവസാനിപ്പിക്കുന്നത്.

Top