മതം മാറി വിവാഹം ; പിന്നാലെ ഭർത്യ പീഡനത്തെ തുടർന്ന് യുവതിക്ക് മരണം

നുവരി 7 നാണ് കാമുകനായിരുന്ന സൽമാനെ ശ്രാവന്തി വിവാഹം കഴിച്ചത് . തുടർന്ന് മത പരിവർത്തനം നടത്തി ഷെയ്ഖ് സമീറ എന്ന പേര് സ്വീകരിച്ചു . വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം ശേഷം ദമ്പതികൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കാമറെഡ്ഡി ജില്ലയിലെ ഇന്ദിര നഗർ കോളനിയിലേക്കാണ് അവർ താമസം മാറിയത് .

എന്നാൽ ഇതിനു പിന്നാലെ തന്നെ മകൾക്ക് ഭർതൃപീഡനം നേരിടേണ്ടി വന്നതായാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രാവന്തിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് . പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

മകളെ കൊലപ്പെടുത്തിയ കേസിൽ സൽമാനെയും, മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ദേവുനിപള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top