പിതാവ് പീഡിപ്പിച്ചു; പരാതിയുമായി പതിനാറുകാരി

തെലങ്കാന: പിതാവ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി പതിനാറുകാരി. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുമായി വിവാഹമോചനം നടന്ന സമയത്ത് 45 വയസ്സുകാരനായ പിതാവ് തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരായതിനാല്‍ വര്‍ഷങ്ങളായി കുട്ടി അച്ഛനൊപ്പമാണ് താമസിക്കുന്നത്. അച്ഛനൊപ്പം താമസിച്ച സമയത്താണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി അമ്മയുടെ അടുത്തെത്തിയത്. അമ്മയുടെ അടുത്ത് പീഡന വിവരം പറഞ്ഞ പെണ്‍കുട്ടി ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ട് പ്രകാരവും ഐപിസി 376 വകുപ്പു പ്രകാരവും പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top