നെടുങ്കണ്ടത്ത് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് മൊബൈലിൽ കൂടുതൽ സമയം ചെലവഴിച്ചതിന് അമ്മ ശകാരിച്ച പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു, ഇതിനിടെ ഫോൺ അലമാരിയിൽ നിന്നു താഴെ വീണു തകരാറിലായി.

പെൺകുട്ടിയുടെ സഹോദരൻ ഫോൺ നന്നാക്കി നൽകിയെങ്കിലും വാട്സാപ് ആപ്ലിക്കേഷൻ ഫോണിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ 2 ദിവസമായി പെൺകുട്ടി വീട്ടിൽ ആരോടും സംസാരിക്കാതെയായി എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്.

Top