നോയിഡയില്‍ ജി.ഐ.പി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

dead body

ന്യൂഡല്‍ഹി : നോയിഡയിലെ സെക്ടര്‍ 18 ലെ ഗ്രേറ്റ് ഇന്ത്യാ പ്ലസ് മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണമോ കണ്ടെത്താനായിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം നടന്നയുടനെ ആളുകള്‍ ഓടികൂടിയിരുന്നു.

Top