ഡല്‍ഹിയില്‍ യുവതിക്കെതിരെ ആക്രമണം; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രോഹിണിയില്‍ സ്ത്രീയെ അക്രമിച്ച അയല്‍വാസി പൊലീസ് പിടിയില്‍. നരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.

രോഹിണി സെക്ടര്‍ 11ലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരുവരും തമ്മില്‍ ഇതിന് മുമ്പും വഴക്കുണ്ടാക്കിയിട്ടുണ്ട്. യുവതി ഇയാളെക്കുറിച്ച് മുമ്പും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

 

Top