പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി ഒളിവില്‍

ലക്‌നൗ: ശൗചാലയത്തില്‍ പോകാന്‍ പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. അലിഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളേള ഗംഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.

സംഭവം നടന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

 

Top