10 വയസ്സുകാരി ഗര്‍ഭിണി, ആശുപത്രിയിലെത്തിയപ്പോള്‍ ഉത്തരവാദിയെ കേട്ട് ഞെട്ടി

rape

ത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മയെ ഞെട്ടിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത് കുട്ടിയുടെ ഗര്‍ഭവിവരം. വയറുവേദനയും, പുറംവേദനയും മൂലമാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരമാണ് ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചത്. ഇതോടൊപ്പം മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി ആ അമ്മയെ തേടിയെത്തി. തന്റെ 15കാരനായ മകനാണ് മകളെ പീഡനത്തിന് ഇരയാക്കിയതെന്ന് !!

അര്‍ജന്റീനയിലെ പൊസാഡസ് നഗരത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോഴാണ് സഹോദരന്‍ തന്നെ അക്രമിച്ച വിവരം പെണ്‍കുട്ടി പറയുന്നത്. വിവരം ഡോക്ടര്‍മാര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. സംഭവം സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ജഡ്ജ് അന്വേഷിച്ച് വരികയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇര.

കുട്ടിയെ കുടുംബത്തില്‍ നിന്നും മാറ്റിയതായി സോഷ്യല്‍ ഡെവലപ്‌മെന്റ് വകുപ്പ് വ്യക്തമാക്കി. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ആയത് കൊണ്ട് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ മുത്തശ്ശിക്കാകും കുട്ടിയെ വളര്‍ത്താനുള്ള കസ്റ്റഡി നല്‍കുക. ഇതോടൊപ്പം ഇരയുടെ സ്‌കൂള്‍ പഠനം തുടരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

Top