ഗിരീഷ് പണിക്കര്‍ മാറ്റാടാ സംവിധാനം ചെയ്യുന്ന ഗംബിനോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

രാധികാശരത്കുമാര്‍, വിഷ്ണുവിനയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്പണിക്കര്‍ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഗാംബിനോസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ കുടംബബന്ധങ്ങളുടെ കഥപറയുന്ന ഈ ചിത്രത്തില്‍ മമ്മ എന്ന കഥാപാത്രത്തെ രാധിക ശരത്കുമാര്‍ അഭിനയിക്കുന്നു. മമ്മയുടെയും അവരുടെ നാല് ആണ്‍ മക്കളും അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഗാംബിനോസ് എന്ന ചിത്രത്തില്‍ ഗിരീഷ് പണിക്കര്‍ മട്ടാട ദൃശ്യവല്‍ക്കരിക്കുന്നത്.

കങ്കാരു ബ്രോഡ് കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ഗാംബിനോസ് എന്ന ചിത്രത്തില്‍ സമ്പത്ത്രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായിക പുതുമുഖമായിരിക്കും. സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

Top