നെസ്‌ലെന്‍-മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പ്രേമലു’വിന്റെ ട്രെയ്‌ലര്‍ ഇന്നെത്തും. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘പ്രേമലു’. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ നിര്‍മ്മാണ സംരഭമാണിത്.
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ‘ഗപ്പി’, ‘അമ്പിളി’, ‘തല്ലുമാല’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗിരീഷിന്റെ സൂപ്പര്‍ ശരണ്യയില്‍ മമിതയും നെസ്‌ലെനും ശ്രദ്ധേയ കഥാപാത്രങ്ങളവതരിപ്പിച്ചിട്ടുണ്ട്. അല്‍ത്താഫ് സലീം, ശ്യാം മോഹന്‍ എം, അഖില്‍ ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍, സംഗീത പ്രദീപ്, ഷമീര്‍ ഖാന്‍ തുടങ്ങിയവരാണ് പ്രേമലുവിലെ മറ്റ് താരങ്ങള്‍. റൊമാന്റിക്-കോമഡി ഴോണറിലാണ് ചിത്രം എത്തുന്നത്. ഗിരീഷിനൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.