Giriraj Singh urges Hindus to raise their population

സഹരണ്‍പുര്‍: രാജ്യത്ത് ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് ചൂണ്ടിക്കാണിച്ചു.

സഹരണ്‍പുര്‍ ജില്ലയിലുള്ള ദേവ്ബദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിനെ നമ്മള്‍ സംരക്ഷിച്ചാല്‍ മാത്രമെ അത് നമ്മേയും സംരക്ഷിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങള്‍ രാമക്ഷേത്രം ആവശ്യപ്പെടുന്നു. പക്ഷെ രാമഭക്തന്‍മാരില്ലാതായാല്‍ എങ്ങനെയാണ് രാമക്ഷേത്രം നിര്‍മിക്കാനാകുകയെന്നും അദ്ദേഹം ആരാഞ്ഞു.

ഇന്ത്യാവിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളത് വെറും ഒരു ശതമാനമായി കുറഞ്ഞു. എന്നാല്‍ അന്ന് ഇന്ത്യയില്‍ 90 ശതമാനം ഹിന്ദുക്കളും 10 ശതമാനം മുസ്ലീങ്ങളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്ലീം ജനസംഖ്യ 24 ശതമാനമായി വര്‍ധിക്കുകയും ഹിന്ദു ജനസംഖ്യ 76 ശതമാനത്തിലേക്ക് താഴുകയും ചെയ്തുവെന്നും ഗിരിരാജ് സിങ് പറഞ്ഞു.

Top