Giriraj Singh – hindu – congress

ന്യൂഡല്‍ഹി: ഹിന്ദുക്കളെ കാവി തീവ്രവാദികളെന്നു ആക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അജണ്ടയാണെന്നു ബിജെപി നേതാവ് ഗിരിരാജ് സിംഗ്. ഹിന്ദുക്കളെ കാവി തീവ്രവാദികളെന്നാണു കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

എന്നാല്‍ കാവിയുടെ അനുനായികള്‍ക്ക് തീവ്രവാദത്തെ അനുകൂലിക്കാന്‍ കഴിയില്ല. അവര്‍ വിശ്വസിക്കുന്നത് വസുധൈവ കുടുംബകം എന്ന തത്വത്തിലാണ്.

ഉറുമ്പുകള്‍ക്കു അവര്‍ ഭക്ഷണവും മരങ്ങള്‍ക്കും വെള്ളവും പാമ്പുകള്‍ക്കുപാലും അവര്‍ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് എങ്ങനെ തീവ്രവാദത്തെ അനുകൂലിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദുക്കളെ ആക്ഷേപിക്കുകയെന്നത് കോണ്‍ഗ്രസ് അജന്‍ഡയാണ്. വോട്ടിനു വേണ്ടി രാഷ്ട്രീയക്കാര്‍ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top