കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഭൂമി തട്ടിയെടുത്തെന്ന് പരാതിയുമായി ദളിത് യുവാവ്

പട്‌ന: ഭൂമി തട്ടിയെടുത്തെന്ന ദളിത് യുവാവിന്റെ പരാതിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ കേസ്. ബിഹാറിലെ അസ്പൂര്‍ ഗ്രാമത്തിലെ രാം നാരായണ്‍ എന്നയാളാണ് കേന്ദ്ര മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രിയായ ഗിരിരാജ് സിംഗിനും മറ്റു 32 പേര്‍ക്കുമെതിരെ കേസ് നല്‍കിയത്.

തന്റെ രണ്ട് ഏക്കര്‍ ആറ് സെന്റ് ഭൂമി മന്ത്രിയും കൂട്ടരും തട്ടിയെടുത്തു എന്നാണ് രാം നാരായണിന്റെ പരാതി.

Top