ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കൊച്ചി : ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.

കന്നട സാംസ്‌കാരിക മേഖലയിലും ഇന്ത്യന്‍ സാംസ്‌കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ബംഗളൂരിലെ വീട്ടില്‍ രാവിടെ ആറരയോടെയായിരുന്നു അന്ത്യം.

Top