പ്രശസ്ത കന്നട എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും ചലചിത്രകാരനുമായിരുന്ന ഗിരീഷ് കര്‍ണാട് അന്തരിച്ചു. ജ്ഞാനപീഠം ജേതാവായ അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. കന്നട സാംസ്‌കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്.

കന്നട സാംസ്‌കാരിക മേഖലയിലും ഇന്ത്യന്‍ സാംസ്‌കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ബംഗളൂരിലെ വീട്ടില്‍ രാവിടെ ആറരയോടെയായിരുന്നു അന്ത്യം.

Top