ജിയോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജിയോണി  എക്‌സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

13 എംപി റിയര്‍ ക്യാമറയും, 16 എംപി ബാക്ക് ക്യാമറയുമാണ് എക്‌സ് 1 എസിന്റെ പ്രധാന പ്രത്യേകതകള്‍.

4000 എംഎഎച്ച് ബാറ്ററി, 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഈ മോഡലിന്റെ മറ്റ് സവിശേഷതകള്‍.

12,999 രൂപ വിലയുള്ള ഫോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ എല്ലാ വിപണികളിലും ലഭ്യമായി തുടങ്ങും.

Top