ഡ്യൂവല്‍ ക്യാമറയുമായി ജിയോണി എസ് 11 ജനുവരിയില്‍ എത്തുന്നു

gionee s11

ജിയോണിയുടെ ഏറ്റവും പുതിയ ഫോണ്‍ ജിയോണി എസ്11 ഉടന്‍ വിപണിയില്‍ എത്തുന്നു. ജനുവരിയില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂവല്‍ ക്യാമെറ സെറ്റപ്പാണ് ഫോണിന്റെ പ്രത്യേകത.

5.99ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . 2.5GHz Helio P23 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 1080 പി റെസലൂഷന്‍ ഫോമില്‍ ഒരുക്കുന്നുണ്ട്.  4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് , 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് മോഡലിന്റെ
സവിശേഷതകള്‍ .

16 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമെറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Adroid 7.1ലാണ് ഫോണിന്റെ ഓഎസ് പ്രവര്‍ത്തിക്കുന്നത് .170.50 ഗ്രാം ഫോണിന് ഭാരമുണ്ട്.  3410mAh നോണ്‍ റിമൂവബിള്‍ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നു .USB OTG, FM, 3G & 4G എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.

Top