ജിയോണി എം 12 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി

ജിയോണി എം 12 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. ഈ സ്മാര്‍ട്ട്ഫോണിന് വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും മുകളിലെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഉണ്ട്. സിംഗിള്‍ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ജിയോണി എം 12 പ്രോയ്ക്ക് സിഎന്‍വൈ 700 (ഏകദേശം 7,500 രൂപ) ആണ് വില വരുന്നത്. വൈറ്റ്, ബ്ലൂ ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷുകളില്‍ ഇത് വരുന്നു.

6.2 ഇഞ്ച് എച്ച്ഡി + (720×1520 പിക്സല്‍) ഡിസ്പ്ലേ, 90.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും ജിയോണി എം 12 പ്രോയില്‍ വാട്ടര്‍ ഡ്രോപ്പ് ശൈലിയിലുള്ള നോച്ചും വരുന്നു. 6 ജിബി റാമുള്ള മീഡിയടെക് ഹീലിയോ പി 60 ഒക്ടാ കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ഇന്റേര്‍ണല്‍ സ്റ്റോറേജ് 128 ജിബിയാണ് വരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി എക്‌സ്പാന്‍ഡിബിള്‍ സ്റ്റോറേജിന് ഈ സ്മാര്‍ട്ട്‌ഫോണ്‍ പിന്തുണ നല്‍കുന്നു. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ജിയോണി എം 12 പ്രോയ്ക്ക് 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വരുന്നു.

ജിയോണി എം 12 പ്രോയ്ക്ക് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് വരുന്നു. ഇതിന് 16 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, വലിയ വൈഡ് ആംഗിള്‍ സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 13 മെഗാപിക്‌സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 160 ഗ്രാം ഭാരം വരുന്ന ഈ സ്മാര്‍ട്‌ഫോണിന് 4,000 എംഎഎച്ച് ബാറ്ററി, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യൂവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ, ജിപിഎസ് എന്നിവ ഉള്‍പ്പെടുന്നു. ഫോണിലെ സെന്‍സറുകളില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിരിക്കുന്നു.

Top