ഇന്ത്യന്‍ നായകന്റെ കയ്യൊപ്പുമായി ജിയോണി എ 1 സ്മാര്‍ട്ട് ഫോണ്‍

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കയ്യൊപ്പുമായി ജിയോണിയുടെ പുത്തന്‍ മോഡലായ എ 1 സ്മാര്‍ട്ട് ഫോണ്‍ ലിമിറ്റഡ് എഡീഷന്‍ പുറത്തിറങ്ങി.

4 ജി ബി റാമും 2 ഗിഗാഹെര്‍ട്‌സ് ഓക്ടാക്കോര്‍ മീഡിയാടെക് ഹെലിയോ പി 10 എം ടി 6755 പ്രൊസസ്സറുമായാണ് എ 1 എത്തുന്നത്.

സെല്‍ഫി പ്രേമികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പെടുത്തിയപ്പോള്‍ പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറയാണുള്ളത്.

64 ജി ബി മെമ്മറിയും 4010 എംഎഎച്ച് ബാറ്ററിയും ഫോണിനെ മികവുറ്റതാക്കുന്നു. 16,000 രൂപയില്‍ താഴെയാണ് ജിയോണി എ 1 ന്റെ വില.

Top