ജിയോ ഫൈബറിന്‌ വെല്ലുവിളി; പുതിയ പ്ലാനുകളുമായി എയര്‍ടെല്‍

airte

ജിയോ ഫൈബറിനെ പിന്നിലാക്കാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍ എത്തുന്നു. എയർടെൽ ബ്രോഡ്ബാന്‍റ് സേവനം എക്‌സ്ട്രീം എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം പ്ലാനുകളുടെ വില 10 ശതമാനം കുറച്ചിരുന്നു. കൂടാതെ സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റയും നൽകുന്നുണ്ട്.

എയര്‍ടെല്ലിന്‍റെ പുതിയ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ പ്രതിമാസം 799 രൂപ നിരക്കിൽ ലഭ്യമാവുകയും ചെയ്യും. 100 എംബിപിഎസ് വേഗത്തില്‍ പ്രതിമാസം 150 ജിബി വരെ ഡേറ്റ, സൗജന്യമായി പരിധിയില്ലാത്ത എയര്‍ടെല്‍ എക്സ്ട്രീം കണ്ടന്‍റുകള്‍ എന്നിവ ലഭിക്കും. പരിധിയില്ലാത്ത ഡേറ്റയിലേക്ക് അപ്‌ഗ്രേഡുചെയണമെങ്കില്‍ അധികമായി 299 രൂപ നല്‍കിയാല്‍ മതിയാകും.

1,499യുടെ പ്രീമിയം പ്ലാനില്‍ 300 എംബിപിഎസ് വേഗത്തില്‍ല്‍ 500 ജിബി ഡേറ്റ, മൂന്ന് മാസത്തേക്ക് നെഫ്ലിക്സ് ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം എന്നിവയും ലഭിക്കും.

Top