ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂലൈ 21ന്; വില 500 രൂപ

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം 21 ന് പുറത്തിറക്കുന്നതായി സൂചന.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണിന്റെ പ്രഖ്യാപനം.

500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യ വാരത്തിലോ ആയിരിക്കും ഫോണ്‍ വിപണിയിലെത്തുക.

പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കും.

Top