ഗിന്നസ് പക്രു ചിത്രം ‘ഫാന്‍സി ഡ്രസ്സ്’; ട്രെയിലര്‍ ഇന്ന് പൃഥ്വിരാജ് പുറത്ത് വിടും

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫാന്‍സി ഡ്രസ്സ്’. ചിത്രം ഓഗസ്റ്റ് രണ്ടിന് തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നിവിന്‍ പോളി പുറത്തുവിടും. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ്കുമാറും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേതാ മേനോന്‍. ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Top