ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’; ജിസിസിയില്‍ നാളെ റിലീസ് ചെയ്യും

മാധവ് രാംദാസ് ഗിന്നസ് പക്രു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഇളയരാജ’. ചിത്രത്തില്‍ ‘ഇളയരാജ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. മൂവി മ്യൂസിക്കല്‍ കട്ട്‌സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സുദീപ് ടി ജോര്‍ജാണ്.

രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍ ഗോകുല്‍ സുരേഷും ഇന്ദ്രന്‍സും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Top