പൊക്കം കുറഞ്ഞാല്‍ എന്താ ബുര്‍ജ് ഖലീഫയെ ഞാന്‍ സെല്‍ഫിയില്‍ ഒതുക്കിയില്ലേ?

2008ല്‍ ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മലയാള നടനാണ് ഗിന്നസ് പക്രു. പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം തന്റെ സെല്‍ഫി ചിത്രമാണ് ആരാധകരുമായി പങ്കുെവച്ചത്. വെറും സെല്‍ഫി അല്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു ചുവടെ നില്‍ക്കുന്ന സെല്‍ഫിയാണ് പക്രു പോസ്റ്റ് ചെയ്തത്.

ദുബായിലെ പ്രശസ്തമായ ആകാശചുംബിയായ കെട്ടിടത്തിനു ചുവട്ടില്‍ നിന്നുള്ള പക്രുവിന്റെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ‘ഉയരം ….അതൊരു പ്രശ്‌നമേ …അല്ല എന്റെ സെല്‍ഫി ക്കുള്ളില്‍ ……ബുര്‍ജ് ഖലീഫ’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്‌.

ലോക റെക്കോര്‍ഡുകള്‍ ഒരു സെല്‍ഫിക്കുള്ളില്‍ എന്നും തങ്ങളുടെയെല്ലാം മനസില്‍ പക്രുവിന് ബുര്‍ജ് ഖലീഫയെക്കാളും പൊക്കമുണ്ടെന്നും ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നു. ഉയരം കുറഞ്ഞാലെന്താ നിങ്ങള്‍ ലോകപ്രശസ്തനല്ലേയെന്നാണ് ചിലരുടെ കമന്റ്. ഫോട്ടോയ്ക്കു മികച്ച പ്രതികരണമറിയിച്ചുകൊണ്ടുള്ള ആരാധകരുടെ സ്നേഹത്തിന്‌ പക്രു നന്ദിയും അറിയിച്ചിട്ടുണ്ട്.

Top