ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’യിലെ പുതിയ പാട്ട് പുറത്തുവിട്ടു

ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. ഇപ്പോള്‍ ചിത്രത്തിലെ പുതിയ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പി ജയചന്ദ്രന്‍ പാടിയ ‘എന്നാലും ജീവിതമാകെ സങ്കടമതിലധികം’ എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറക്കിയത്.

ഇളയരാജ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. അപ്പോത്തിക്കരി, മേല്‍വിലാസം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സുദീപ് ടി ജോര്‍ജിന്റേതാണ്. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍ ഗോകുല്‍ സുരേഷും ഇന്ദ്രന്‍സും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Top