ഗില്ലി റീ റിലീസിനൊരുങ്ങുന്നു; താത്കാലിക റിലീസ് തീയതി പുറത്ത്

ളപതി വിജയിയുടെ റീ റിലീസ് ചിത്രമായ ഗില്ലിയുടെ താത്കാലിക റിലീസ് തീയതി പുറത്ത്. ഏപ്രില്‍ 11ന് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗില്ലിയുടെ അപ്‌ഗ്രേഡഡ് ഡിജിറ്റലൈസ്ഡ് വേര്‍ഷന്‍ ആണ് പുറത്തിറങ്ങുക എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അറിയിച്ചിരുന്നു. മാത്രവുമല്ല ചിത്രം വിജയ്യുടെ കഴിഞ്ഞ പിറന്നാളിന് റീ റിലീസ് ചെയ്യാനിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ്യുടെ സിനിമ കരിയറില്‍ ഒരു നാഴിക കല്ലായിരുന്നു ഗില്ലി. ധരണി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ റിലീസ് സമയത്ത് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. മറ്റൊരു ചിത്രത്തിനും നേടാന്‍ കഴിയാത്ത ഒരു പ്രത്യേക ഫാന്‍ ബേസ് ഗില്ലിക്ക് ലഭിച്ചു. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തിയ ‘ഒക്കഡു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു ‘ഗില്ലി’.

തൃഷ നായികയായി എത്തിയ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് പ്രതിനായകനായി എത്തിയത്. തമിഴിലെ ഒരു സമയത്തെ സൂപ്പര്‍ വില്ലന്‍ ആയിരുന്നു പ്രകാശ് രാജ്. വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇപ്പോഴും പല റീല്‍സിലും സോഷ്യല്‍ മീഡിയയിലും ഈ സിനിമയിലെ ഗാനങ്ങള്‍ ട്രെന്‍ഡിങ് ആണ്.

Top