Giant snow castle opens in China

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുശില്‍പ്പമെന്ന പേരു സ്വന്തമാക്കാനായി തയ്യാറായി നില്‍ക്കുന്ന ഭീമന്‍ മഞ്ഞ് കൊട്ടാരം ഇന്ന് കാണികള്‍ക്കായി തുറന്നുകൊടുക്കും.

അമ്പത്തൊന്നു മീറ്റര്‍ ഉയരമുള്ള കൊട്ടാരം വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോംഗ്ജിയാംഗ് പ്രവിശ്യയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഗോത്തിക്ക് ബാരോക്ക് രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐസും മഞ്ഞും കൊണ്ട് നിര്‍മ്മിച്ച കൊട്ടാരം പ്രവിശ്യാ തലസ്ഥാനമായ ഹാര്‍ബിനിലെ സണ്‍ദ്വീപിലെ ഉറഞ്ഞുകിടക്കുന്ന തടാകത്തിന്റെ ഉപരിതലത്തിലാണ് നില്‍ക്കുന്നത്.

നൂറ്റിഅറുപതില്‍പ്പരം കലാകാരന്മാര്‍ 3500 ക്യുബിക്ക് മീറ്റര്‍ മഞ്ഞുപയോഗിച്ചാണ് 2800 ചതുരശ്രമീറ്റര്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മുഖ്യ ഡിസൈനറായ യാങ്ങ് ഹോങ്ങ്വെ പറഞ്ഞു.

ഇരുപത്തിയെട്ടാമത് സണ്‍ഐലന്റ് സ്‌നോ എക്‌സ്‌പോയുടെ ഭാഗമായാണ് കൊട്ടാരം നിര്‍മ്മിച്ചത്. എക്‌സ്‌പോയില്‍ ഇത് കൂടാതെ റെയില്‍വേ സ്റ്റേഷന്‍, റഷ്യന്‍ റെസ്റ്റോറന്റ് എന്നിവയുടെ പകര്‍പ്പുകളും ഉണ്ട്. പലതരത്തിലുള്ള മഞ്ഞ് ശില്‍പ്പങ്ങളുമായി എല്ലാ മഞ്ഞുകാലത്തും ഹാര്‍ബിന്‍ ടൂറിസ്റ്രുകളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.

Top