ട്രാക്ടര്‍ റേസ് കാണുന്നതിന് ആളുകള്‍ കയറിയ ഷെഡ്ഡ് തകര്‍ന്ന് 17 പേര്‍ക്ക് പരുക്ക്

ജയ്പൂര്‍: ട്രാക്ടര്‍ റേസ് കാണുന്നതിന് ആളുകള്‍ കയറി നിന്ന ഷെഡ്ഡിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 17 പേര്‍ക്ക് പരുക്ക്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. ശ്രീഗംഗ നഗര്‍ ജില്ലയില്‍ നടന്ന ട്രാക്ടര്‍ റേസിന് 5000ലേറെപ്പേര്‍ കാഴ്ചക്കാരായെത്തി. ഇതില്‍ നൂറിലറെപ്പേര്‍ ഇവിടെയുള്ള ടിന്‍ ഷെഡിനു മുകളിലേക്ക് കയറിയതോടെ ഭാരം താങ്ങാനാകാതെ ഷെഡ് തകരുകയായിരുന്നു.

നൂറുകണക്കിനാളുകളുടെ മുകളിലേക്കാണ് ഷെഡ് തകര്‍ന്ന് വീണത്. റേസ് സംഘടിപ്പിക്കുന്നതിന് സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top