ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ വിള്ളല്‍; ആഫ്രിക്ക വിദൂരമല്ലാതെ രണ്ടായി പിളരുമെന്ന് വിദഗ്ധര്‍

afirca

കെനിയ: ആഫ്രിക്കയിലെ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയില്‍ പ്രത്യക്ഷപ്പെട്ട വിള്ളലിനെ കുറിച്ചുള്ള ആശങ്കയിലാണ് രാജ്യം. ഓരോ ദിവസവും ഈ വിള്ളല്‍ വലുതായി കൊണ്ടിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

ആഫ്രിക്ക രണ്ടായി പിളരുകയാണെന്നാണ് ഇപ്പോള്‍ രൂപപ്പെട്ട വിള്ളലിനെ കുറിച്ച് വിദഗ്ധരുടെ കണ്ടെത്തല്‍. ഭൂമിയില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട വിടവ് ഏകദേശം 15 മീറ്റര്‍ വീതിയും, 15 മീറ്റര്‍ താഴ്ചയുമുണ്ട്. വളരെ അടുത്തു തന്നെ ആഫ്രിക്ക രണ്ടായി പിളരുമെന്നാണ് വിദഗധര്‍ പറയുന്നത്.
africa
കഴിഞ്ഞ മാസം കെനിയയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നായിരുന്നു റിഫ്റ്റ് വാലിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശഷ്ടമാണ് കെനിയയില്‍ ഉണ്ടായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹൈവെകളെല്ലാം അടച്ചിട്ടിരുന്നു. റിഫ്റ്റ് വാലിക്കരികെയുള്ള വെള്ളപ്പൊക്കത്തില്‍ സമീപത്തെ നഗരമായ മൈ മഹിയുവില്‍ നിരവധി നാശന്ഷടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൃഷിയിടങ്ങളും, വീടുകളും, നശിച്ചു. വന്‍ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്.

50 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം ഗ്രേറ്റ് റിഫ്റ്റ് വാലി ഉള്‍പ്പെടുന്ന സൊമാലി ടെക്‌റ്റോനിക് ഫലകത്തില്‍ നിന്നും വേര്‍തിരിയുമെന്ന് വിദഗ്ധര്‍ പറയുന്നത്. ഹോണ്‍ ഓഫ് ആഫ്രിക്ക മുതല്‍ മൊസാംബിക് വരെയുള്ള ഭാഗം എന്നന്നേക്കുമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും വിഭജിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശേഷിക്കുന്ന ഭാഗം നൂബിയന്‍ പ്ലേറ്റ് അഥവാ ആഫ്രിക്കന്‍ പ്ലേറ്റ് എന്നറിയപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

വിള്ളലില്‍ റിഫ്റ്റ് വാലി രണ്ടായി വിഭജിക്കപ്പെടുമെന്നും, തുടര്‍ന്ന് പരിസ്ഥിതി ലോലമായി മാറുമെന്നും, ഭാവിയില്‍ ഇത് ഉരുള്‍ പൊട്ടലിനും, ഭൂചലനത്തിനും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും വരെ കാരണമാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
africa

വിള്ളല്‍ വലുതായി കൊണ്ടിരുന്നാല്‍ താഴ്വരയ്ക്കിടയില്‍ ഒരു പുതിയ സമുദ്രം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതായത് സൗത്ത് അറ്റ്‌ലാന്റിക് സമുദ്രം രൂപപ്പെട്ടതുപോലെ പുതിയൊരു സമുദ്രം രൂപപെട്ടേക്കാം. 138 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയും സൗത്ത് അമേരിക്കയും വിഭജിക്കപ്പെട്ടപ്പോഴാണ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രം രൂപപ്പെട്ടത്.

ഭൂമിക്കടിയില്‍ നിന്നും ശക്തമായ പ്രകമ്പനങ്ങള്‍ രൂപപ്പെട്ടാല്‍ മാത്രമെ ഇത്തരം പ്രതിഭാസം ഉണ്ടാവുകയുള്ളു. വേഗത്തില്‍ നിരങ്ങി നീങ്ങുന്ന ഫലകങ്ങള്‍ കൊണ്ടാണ് ഭൂമി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ചലന വേഗത്തിലുള്ള വത്യാസം ഒരു ഫലകം മറ്റൊന്നിലേക്ക് കയറി വരാനിടയാകുന്നു. ഇതാണ് ഇത്തരം ഫ്രതിഭാസത്തിന് കാരണമാകുന്നത്.

Top