കോൺഗ്രസിനെതിരെ ശക്തമായ പ്രതികരണവുമായി ഗുലാം നബി ആസാദ്

Ghulam-Nabi-Azad-Congress

ൽഹി : ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന്  രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ  ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.

ദേശീയ കോൺഗ്രസിന് പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ​ഗുലാം നബി ആസാദിന്റ പ്രതികരണം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ് ചേരുക. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും.

Top