സുരക്ഷാ പ്രശ്‌നങ്ങള്‍; ഗുലാം നബി ആസാദിനെ വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി :ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനെ വിമാനത്താവളത്തില്‍ തടഞ്ഞു. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി
ചര്‍ച്ച നടത്താനാണ് ഗുലാം നബി ആസാദ് എത്തിയത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

‘സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഃഖിതരാണ്.അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോകുന്നത്. 22 ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല’- ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top