ഒരു ഗവര്‍ണര്‍ക്കും ഭരണഘടനയ്‌ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഗുലാം നബി ആസാദ്

gulam-nabi

ബെംഗളൂരു: എംഎല്‍എമാരെ കട്ടുകൊണ്ട് പോവുന്നത് ഒരിക്കലും അനുവദിക്കാന്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്. ഒരു ഗവര്‍ണര്‍ക്കും ഭരണഘടനയ്‌ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആരെ സമീപിക്കുമെന്നോ ആരെ സമീപിക്കില്ലെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും, ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് ഗവര്‍ണ്ണറില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും പകരം കക്ഷി രാഷ്ട്രീയം കളിക്കില്ലെന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Related posts

Back to top