Ghosts Caused Deaths, Says This State In Official Reply

ഭോപ്പാല്‍: മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മറുപടിയില്‍ ‘പ്രേതങ്ങള്‍’ ഇടം പിടിച്ചത് വിവാദമാകുന്നു. സീഹോര്‍ ജില്ലയിലെ ആത്മഹത്യയെ കുറിച്ചുള്ള എംഎല്‍എയുടെ നിയമസഭയിലെ ചോദ്യത്തിന് ബിജെപി ആഭ്യന്തരമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയാണ് വിവാദമാകുന്നത്. മരണത്തിന്റെ കാരണം പ്രേതങ്ങളാണെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് എഴുതിനല്‍കിയ മറുപടിയില്‍ അറിയിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എ ശൈലേന്ദ്ര പട്ടേലാണ് സീഹോര്‍ ജില്ലയിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് 400 ആത്മഹത്യയാണ് രണ്ടര വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ കാരണങ്ങള്‍ വിചിത്രമാണെന്നും പ്രേതങ്ങളും ദുര്‍മന്ത്രവാദവുമാണ് മരണങ്ങള്‍ക്ക് പിന്നിലെന്നുമാണ് എഴുതി തയ്യാറാക്കിയ മറുപടിയില്‍ ബിജെപി സര്‍ക്കാരിന്റെ മന്ത്രി അറിയിച്ചത്.

മറുപടി വിവാദമായതോടെ പ്രതിരോധിച്ച് ആഭ്യന്തരമന്ത്രി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയല്ല, മരിച്ചവരുടെ കുടുംബങ്ങള്‍ എന്താണോ പറഞ്ഞത് അത് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നാണ് ഭൂപേന്ദര്‍ സിംഗിന്റെ വിശദീകരണം.

Top