ഗോരഖ്പൂരില്‍ മൂന്ന് കുഞ്ഞുജീവനുകള്‍ കൂടി കൊഴിഞ്ഞു ; മരണസംഖ്യ 74 ആയി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 74 ആയി.

അതേസമയം, സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Top