ട്വിറ്ററിനെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു

ലഖ്‌നൗ: പുതിയ ഐടി നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ കേന്ദ്രം കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇന്ത്യയില്‍ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിന്‍വലിച്ചു. പുതിയ ഐടി ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണിത്.

അതേസമയം, കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചെങ്കിലും തങ്ങള്‍ക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയില്‍ ട്വിറ്ററിനെതിരെ കേസെടുത്തു.

ഗാസിയാബാദില്‍ പ്രായമായ മുസ്ലിം വയോധികനു നേരെ ആറു പേര്‍ അതിക്രമം നടത്തിയിരുന്നു. ബലം പ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിച്ചു, എന്നാല്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top