അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെത്തി. അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിലേക്കാണ് ചീങ്കണ്ണി കയറി വന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയിലേക്കു വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിന്റെ വരാന്തയിലാണ് ചീങ്കണ്ണി എത്തിയത്.

Top