അണ്ടര്‍ 17 ലോകകപ്പ്, രണ്ടു ഗോളുകള്‍ക്ക് നൈജറിനെ പരാജയപ്പെടുത്തി ഘാന ക്വാര്‍ട്ടറില്‍

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ നൈജറിനെ പരാജയപ്പെടുത്തി ഘാന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

തുടക്കക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഘാന അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നത്. എറിക് എയ്യയും റിച്ചാര്‍ഡ് ഡാന്‍സോയുമാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.

ശക്തരായ ഘാനയോട് പൊരുതിയാണ് നൈജര്‍ തോറ്റത്. ആദ്യാവസാനം പൊരുതിക്കളിച്ച ഘാനയെ നൈജര്‍ പ്രതിരോധവും ഗോളിയും സമര്‍ഥമായി തടഞ്ഞു.

ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഘാന ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ഘാനയ്ക്കു അനുകൂലമായ പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളിയുടെ അവസാന നിമിഷം ഡാന്‍സോ നേടിയ സുന്ദരന്‍ ലോംഗ് റേഞ്ച് ഷോട്ടാണ് ഘാനയുടെ ലീഡ് രണ്ടായി ഉയര്‍ത്തിയത്.

Top