മറവിക്കാരന്‍, കട്ട രജനികാന്ത് ആരാധകന്‍ “ഗജനികാന്ത്” ചിരിപ്പിച്ചു കൊല്ലും

arya1234

മിഴ്‌നടന്‍ ആര്യ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ‘ ഗജിനികാന്ത് ‘ടീസര്‍ പുറത്തിറങ്ങി. കട്ട രജനികാന്ത് ഫാനായാണ് ആര്യ ചിത്രത്തിലെത്തുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സായേഷാ സൈഗാളാണ് നായികയായി എത്തുന്നത്.

ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേരും രജനികാന്ത് എന്നു തന്നെയാണ്. രജനിയുടെ ആരാധകനായ പിതാവാണ് മകന് ആ പേരിടുന്നത്. രജനികാന്ത് സുന്ദരനാണ്, നന്നായി ഫൈറ്റ് ചെയ്യാനറിയാം, സുന്ദരിയായ കാമുകിയുണ്ട്.

എന്നാല്‍ ചിത്രത്തിലെ കഥാപാത്രമായ രജനികാന്തിനൊരു പ്രശ്‌നമുണ്ട്. മറവി, ആ മറവി തന്നെയാണ് പലപ്പോഴും രജനികാന്തിന്റെ ജീവിതത്തിലെ ഒട്ടു മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം ചിത്രത്തിനും ഗജിനികാന്ത് എന്ന പേരിട്ടത്.

സൂര്യ നായകനായ തമിഴ് ചിത്രം ഗജിനിയുടെയും രജനികാന്തിന്റേയും പേരുകള്‍ ചേര്‍ന്നാണ് ഗജിനികാന്ത് ആയത്. ഗജിനിയില്‍ മറവിക്കാരനായ കഥാപാത്രമായിരുന്നു സൂര്യയുടേത്.

ഗജിനികാന്തില്‍ ആര്യയ്‌ക്കൊപ്പം കരുണാകരന്‍, സതീഷ്, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്സം വിധാനം സന്തോഷ് പി ജയകുമാര്‍. സംഗീതം ബാലമുരളി ബാലു.

Top