get set to face public’s surgical strike: shiv sena

മുംബയ്: നരേന്ദ്ര മോദിയുടെ പുതിയ നോട്ടു നിരോധനത്തിനെതിരെ ശിവസേനയും രംഗത്ത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നയമാണ് മോദി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.

താങ്കള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ഇന്ത്യന്‍ കള്ളപ്പണം ഒളിപ്പിച്ചു വച്ചിട്ടുള്ള സ്വിസ് ബാങ്കില്‍ മിന്നലാക്രമണം നടത്തി കള്ളപ്പണം തിരികെ കൊണ്ട് വരികയാണ് ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെ ഈ നയങ്ങളോട് താന്‍ അസ്വസ്ഥനാണെന്നും താക്കറെ പറഞ്ഞു.

താങ്കളില്‍ ജനങ്ങള്‍ക്കു ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം തകര്‍ക്കരുത്. അതു ഇല്ലാതായാല്‍ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ ‘മിന്നലാക്രമണം’ നടത്തും.

അഴിമതിക്കെതിരെ പോരാടുമ്പോള്‍ എല്ലാവരും താങ്കള്‍ക്കൊപ്പം ഉണ്ടാവുമെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിലും എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ.

Top