മലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഓക്‌സി പ്യുവര്‍; ഡല്‍ഹിയില്‍ ഓക്‌സിജന് 299 രൂപ

ലിനീകരണത്തില്‍ കടുത്ത ദുരിതമാണ് ഡല്‍ഹി നിവാസികള്‍ അനുഭവിക്കുന്നത്. വായു മലിനീകരണ പ്രതിസന്ധിയുമായി പൊരുതുന്ന നഗരത്തില്‍ ഇപ്പോള്‍ ഒരു സവിശേഷ ആശയം കൊണ്ടുവന്നിരിക്കുകയാണ്. ഓക്‌സിജന്‍ ലഭ്യമാകുന്ന ബാറുകളാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കണ്ടെത്തിയിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തില്‍ ആര്യവീര്‍ കുമാര്‍ എന്നയാളാണ് ഡല്‍ഹിയില്‍ ഓക്‌സി പ്യുവര്‍ എന്ന ഓക്‌സിജന്‍ ബാര്‍ തുറന്നിരിക്കുന്നത്. ഇത് സന്ദര്‍ശകര്‍ക്ക് പതിനഞ്ച് മിനിറ്റ് ശുദ്ധമായ ഓക്‌സിജന്‍ വാഗ്ദാനം ചെയ്യുന്നു. 7 വ്യത്യസ്ത സുഗന്ധങ്ങളിലുള്ള ഓക്‌സിജനുകളാണ് ഇവിടെ ലഭ്യമാവുക.

ആവശ്യമുള്ള ഫ്‌ലേവര്‍ ആളുകള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. സ്പിയര്‍മിന്റ്, പെപ്പര്‍മിന്റ് കറുവാപ്പട്ട, ഓറഞ്ച്, ചെറുനാരങ്ങ, യൂക്കാലിപ്റ്റസ്, ലാവെന്‍ഡര്‍ എന്നീ സുഗന്ധങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാണ്. ഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുന്ന ഓക്‌സിജന്‍ ബാര്‍ അന്തരീക്ഷമര്‍ദ്ദം നിയന്ത്രിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഓക്‌സി പ്യുവര്‍ ഓക്‌സിജന്‍ ബാര്‍ 299 രൂപ മുതല്‍ ശുദ്ധമായ ഓക്‌സിജന്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താവിന് ഓക്‌സിജന്റെ ഒരു ട്യൂബ് നല്‍കുകയും അതിലൂടെ സുഗന്ധമുള്ള ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ഒരു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പ്രത്യേക ഓക്‌സിജന്‍ ശ്വസിക്കാന്‍ പാടുള്ളു എന്ന് ബാറിന്റെ സ്റ്റാഫ് മേധാവി ബോണി ഐറെംഗ്ബാം പറഞ്ഞു.

Top