ഗെറ്റ് ബ്രേയ്സ്ലെറ്റ്; ഇനി ചൂണ്ട് വിരല്‍ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കാം

ചൂണ്ട് വിരല്‍ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കാനുള്ള പുതിയ സംവിധാനവുമായി ഇറ്റാലിയന്‍ കമ്പനി ഡീഡും കമ്പനിയുടെ സഹസ്ഥാപകനായ എമിലിയാനോ പാരിനിയും. ഗെറ്റ് എന്ന ബ്രേയ്സ്ലെറ്റാണ് പുതിയ സംവിധാനത്തിലൂടെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്.

സ്മാര്‍ട്ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ ഉപകരണം ഫോണ്‍ വിളിക്കുന്ന സമയത്ത് ഫോണില്‍ നിന്നുള്ള ശബ്ദം കമ്പനമാക്കി മാറ്റുകയും അവ വിരലുകളിലെ എല്ലിലൂടെ കടത്തിവിടുകയും ചെയ്യുന്നു. വിരല്‍ ചെവിയില്‍ അമര്‍ത്തിവെച്ചാല്‍ ആ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. ഗെറ്റ് ബ്രേയ്സ്ലെറ്റിലെ വോയ്സ് റെക്കഗ്‌നിഷന്‍ സംവിധാനം വഴി ഔട്ട്ഗോയിങ് കോളുകള്‍ ചെയ്യാനും സാധിക്കും. ബോണ്‍ കണ്‍ടക്ടിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ബ്രെയ്സ് ലെറ്റിന്റെ പ്രവര്‍ത്തനം.

ഇതില്‍ സ്പീക്കറോ, ബട്ടനുകളോ, ഡിസ്പ്ലേയോ ഇല്ല. ശബ്ദവും വിരല്‍ ചലനങ്ങളും ഉപയോഗിച്ചാണ് ബ്രെയ്സ്ലെറ്റ് നിയന്ത്രിക്കുക. 250 ഡോളറാണ് ഗെറ്റിന്റെ വില.

Top