നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക്‌ ഇന്‍ഷൂറന്‍സ് പരിരക്ഷ

smartphonE

രാവിലെ ഉണര്‍ന്നാല്‍ ആദ്യം പലരും ചെയ്യുന്നത് സ്മാര്‍ട്ട് ഫോണെടുത്ത്‌ വാട്ട്‌സാപ്പ്,ഫെയ്‌സ്ബുക്ക്, ഇ-മെയില്‍ എന്നിവയിലെ അപ്‌ഡേറ്റ് നോക്കുക എന്നതാണ്. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ.

വന്‍ സവിശേഷതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. വീട്, കാറ്, ലാപ്‌ടോപ്പ് തുടങ്ങിയവ പോലെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഉണ്ട്. മോഷണം പോവുകയോ അപകടത്തില്‍ ഫോണ്‍ നശിക്കുകയോ ചെയ്താല്‍ ക്ലെയിം ലഭിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ പുതുക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാം. അതേസമയം, റീഫ്രഷ് ചെയ്ത സ്മാര്‍ട്ട്‌ഫോണിന് വാറന്റി ഉണ്ടാകും.

മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍തന്നെ ഷോപ്പുകള്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താം.ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റു കമ്പനികളുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.

ഫോണ്‍ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കി ഇന്‍ഷുറന്‍സ് എടുക്കാം. തിരഞ്ഞെടുത്ത അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ വഴി പണം നല്‍കാതെ കേടുവന്ന ഫോണ്‍ ശരിയാക്കാം.

Top