മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇ-ചെലാന്‍ സംവിധാനം ഒരുക്കി ഗോവ സര്‍ക്കാര്‍

e-challan

പനാജി: സാറെ ക്യാഷില്ല കാര്‍ഡാ, ഇനിയെന്തുചെയ്യും പൈസ എടുത്തോണ്ടു വരട്ടെ? പിന്നെ പൈസയുമില്ല ആളുമില്ല. എന്നാല്‍ ഇനിമുതല്‍ പൊലീസിനിത് കേള്‍ക്കേണ്ടി വരില്ലെന്ന് വിചാരിക്കാം. കാരണം ഇ-ചെലാന്‍ സംവിധാനം നടപ്പാക്കാന്‍ പോവുകയാണ്. ഇനി കാര്‍ഡാണെന്ന് പറഞ്ഞാലും ഒരു രക്ഷയുമില്ല. പക്ഷെ സംവിധാനം ഒരുങ്ങുന്നത് നമ്മുടെ കേരളത്തിലല്ല മറിച്ച് ഗോവയിലാണ് എന്നുമാത്രം.

ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇനിമുതല്‍ ഗോവയില്‍ പിഴയടക്കാനാവും എന്നു സാരം. ‘പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. ഉടന്‍ തന്നെ അത് പ്രാബല്യത്തില്‍ വരും, ഇതിന്റെ ഭാഗമായി ഓരോ മോട്ടോര്‍ ഉദ്യോഗസ്ഥര്‍ക്കും ഓരോ മെഷീന്‍ വീതം നല്‍കുമെന്നും’ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ നികില്‍ ദേശായി പറഞ്ഞു.

പുതിയ ഇ ചെലാന്‍ സംവിധാനം വഴി എവിടെ വെച്ചാണോ പിടികൂടുന്നത് അവിടെവെച്ചു തന്നെ പിഴ അടക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു. എച്ച് ഡി എഫ് സി ബാങ്കാണ് ഇതിനായുള്ള മെഷീനുകള്‍ വിതരണം ചെയ്യുന്നത്.

Top