യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് ജയം

മ്യൂണിക്ക്: യൂറോകപ്പില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെ 4-2നാണ് ജര്‍മന്‍ പട തോല്‍പ്പിച്ചു. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ ലീഡ് നേടിക്കൊടുത്തെങ്കിലും പിന്നില്‍ നിന്ന് ശക്തമായി തിരിച്ചടിച്ചുള്ള ജര്‍മനിയുടെ വരവിനെ പിടിച്ചു കെട്ടാനായില്ല. രണ്ടിന് എതിരെ നാല് ഗോളിനാണ് ജര്‍മനി വിജയിച്ചത്. അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലെ രണ്ട് സെല്‍ഫ് ഗോളുകള്‍ നിലവിലെ യൂറോ ചാമ്പ്യന്മാരുടെ തോല്‍വിക്ക് ആഘാതം കൂട്ടി. ആദ്യ മത്സരത്തില്‍ ജര്‍മനി ഫ്രാന്‍സിനോട് പരാജയപ്പെട്ടിരുന്നു.

ജര്‍മന്‍ പടയുടെ ലീഡ് ഉയര്‍ത്തിയത് പോര്‍ച്ചുഗലിന്റെ രണ്ട് ഓണ്‍ ഗോളുകളാണ്. റൂബന്‍ ഡയസ്, റാഫേല്‍ ഗുറെയ്‌റോ എന്നിവരുടെ സെല്‍ഫ് ഗോളുകളാണ് പോര്‍ച്ചുഗലിന് വലിയ തിരിച്ചടി നല്‍കിയത്. ആദ്യ ഗോള്‍ പോര്‍ച്ചുഗലിന് വേണ്ടി നേടിയത് 15ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാല്‍ഡോയാണ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. 67ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയും ഗോള്‍ വല കുലുക്കി.

രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ ജര്‍മനിയുടെ മൂന്നാം ഗോള്‍ എത്തി. മുള്ളറിന്റെ പാസില്‍ നിന്ന് ക്രോസ് ഹാവെര്‍ട്‌സ് ആണ് ഇവിടെ ഗോള്‍വല ചലിപ്പിച്ചത്. 60ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ ഗോള്‍ വലയിലെത്തിച്ച് ഗോസെന്‍സ് ജര്‍മനിയുടെ ലീഡ് നാലിലേക്ക് ഉയര്‍ത്തി. ഇനി മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും ജര്‍മനി ഹംഗറിയെയും നേരിടും.

Top